കൊളച്ചേരി :- പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ഓഫീസ് എസ്.വൈ.എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് സയ്യിദ് മഹ്മൂദ് സഫ്‌വാൻ തങ്ങൾ ഏഴിമല സന്ദർശിച്ചു. കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലുമുള്ള കിടപ്പുരോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന പി.ടി.എച്ച് കൊളച്ചേരി മേഖലയുടെ പ്രവർത്തനത്തെ സഫ്‌വാൻ തങ്ങൾ അഭിനന്ദിച്ചു.
പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു. ടി.വി അബ്ദുൽ ഗഫൂർ, സി.കെ അബ്ദുൽ ലത്തീഫ് , ഷംസു കരിയിൽ, ഹംസ കാരോത്ത്, അന്തായി പള്ളിപ്പറമ്പ, സി.എച്ച് റംഷാദ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.