സപ്ലൈകോയിൽ സബ്സിഡി കുറച്ചു ; സാധനങ്ങളുടെ വിലകൂടും


തിരുവനന്തപുരം:- സപ്ലൈകോ വഴി നൽകുന്ന സാധനങ്ങൾക്ക് 35 ശതമാനം സബ്‌സിഡി നിശ്ചയിച്ച് സംസ്ഥാന സർക്കാർ. നിലവിൽ ഇതിൽക്കൂടുതൽ സബ്‌സിഡിയുള്ള 13 സാധനങ്ങൾക്ക് വിലകൂടും. വിപണിവില വിലയിരുത്തി ഓരോ ആറുമാസം കൂടുമ്പോഴും സബ്‌സിഡി പരിഷ്ക്കരിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചു. സബ്‌സിഡി പുനഃപരിശോധിക്കാൻ സർക്കാർ നിയോഗിച്ച ഡോ.രവിരാമൻ അധ്യക്ഷനായ വിദഗ്‌ധസമിതി റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

നിലവിൽ ചില സാധനങ്ങൾക്ക് 50 ശതമാനത്തിലേറെ സബ്‌സിഡിയുണ്ട്. സ്ഥിരം സബ്‌സിഡി കനത്ത നഷ്ടമാണെന്നും കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നുമാണ് സമിതി ശുപാർശ. നിലവിലെ ഉത്പന്നങ്ങൾക്ക് 30 ശതമാനം വരെ സബ്സിഡി മതിയെന്നും ശുപാർശ ചെയ്തു. സബ്‌സിഡി നിരക്കിൽ 13 സാധനങ്ങൾ നൽകുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ 6 മാസത്തിലേറെയായി പല സാധനങ്ങളും വിൽപനശാലകളിൽ ഇല്ല.
Previous Post Next Post