പ്രഭാത് വായനശാല & ഗ്രന്ഥാലയം വനിതാ വേദി ജനറൽ ബോഡി യോഗം നടന്നു


ചേലേരി :- പ്രഭാത് വായനശാല & ഗ്രന്ഥാലയം വനിതാ വേദി ജനറൽ ബോഡി യോഗം നടന്നു. എംകെ സൗദാമിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീബ ബാലൻ ഉദ്ഘാടനം ചെയ്തു. ധന്യ.എം റിപ്പോർട്ട് അവതരിപ്പിച്ചു. അന്തരിച്ച പ്രശസ്ത എഴുത്തുകാരി പി.വത്സലയുടെ നെല്ല് എന്ന കൃതിയെ ആസ്പദമാക്കി പുസ്തക ചർച്ച നടന്നു. സാവിത്രി.കെ അവതരണം നടത്തി. എഴുത്തുകാരി ശൈലജ തമ്പാൻ, ലളിത പി.ജി, ദീപ പി.കെ, ഷീബ കെ.പി എന്നിവർ സംസാരിച്ചു.

വനിതാ വേദിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചെയർപേഴ്സൺ - ധന്യ.എം

വൈസ് ചെയർ പേഴ്സൺ - ഷീബ കെ.പി , ശ്രീജ ഇ.പി

കൺവീനർ - പ്രസന്ന പി.പി

ജോ: കൺവീനർമാർ - രമ്യ , സാവിത്രി.കെ 

Previous Post Next Post