കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടയ്ക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 20 മുതൽ 23 വരെ നടക്കും.
ഫെബ്രുവരി 20 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര നടയിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമം. ഉച്ചയ്ക്ക് 2 മണിക്ക് കാവിൽ കയറൽ, തുടർന്ന് പൂജാദി കർമ്മങ്ങൾ, വൈകുന്നേരം 5.30 ന് ഊർപ്പഴശ്ശി വെള്ളാട്ടം, തുടർന്ന് വേട്ടയ്ക്കൊരുമകൻ വെള്ളാട്ടം, ധർമ്മദൈവം വെള്ളാട്ടം, പൂക്കുട്ടി ശാസ്തപ്പൻ വെള്ളാട്ടം, ഗുളികൻ ദൈവം വെള്ളാട്ടം, ഗുളികൻ ദൈവം വെള്ളാട്ടം നേർച്ച, ബാലിദൈവം വെള്ളാട്ടം നേർച്ച എന്നിവ നടക്കും.
ഫെബ്രുവരി 22 വ്യാഴാഴ്ച പുലർച്ചെ 1 30ന് ധർമ്മദൈവം, 2.30 ന് പൂക്കുട്ടി ശാസ്തപ്പൻ, 4 മണിക്ക് ഊർപ്പഴശ്ശി ദൈവം, വേട്ടയ്ക്കൊരുമകൻ ദൈവം, 6 മണിക്ക് ഗുളികൻ ദൈവം, ഗുളികൻ ദൈവം നേർച്ച.
വൈകുന്നേരം 4 മണി മുതൽ ബാലികൻ വരവ്, ആര്യപൂങ്കന്നി തോറ്റം, പൊന്മലക്കാരൻ തോറ്റം, കരിങ്കുട്ടി ശാസ്തപ്പൻ തോറ്റം, ബാലിദൈവം വെള്ളാട്ടം, ബപ്പിരിയൻ തോറ്റം, വിഷ്ണുമൂർത്തി തോറ്റം
ഫെബ്രുവരി 23 വെള്ളിയാഴ്ച പുലർച്ചെ 2.30 ന് ബപ്പിരിയൻ ദൈവം, തുടർന്ന് പൊന്മലക്കാരൻ ദൈവം കരിങ്കുട്ടി ശാസ്തപ്പൻ ദൈവം, ബാലിദൈവം, ആര്യപൂങ്കന്നി ദൈവം, വിഷ്ണുമൂർത്തി ദൈവം എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 12 30ന് തുലാഭാരം തൂക്കൽ.
ഫെബ്രുവരി 21, 22 തീയതികളിൽ രാത്രി അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 12 മണി മുതൽ 2.30 വരെ പ്രസാദ ഊട്ട്.