സ്‌കൂൾ വാർഷികപ്പരീക്ഷ ; ടൈംടേബിൾ പുനഃക്രമീകരിച്ചു


തിരുവനന്തപുരം :- ക്ലാസ് മുറിയുടെ അഭാവം, ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികളില്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ച് സ്‌കൂൾ വാർഷികപ്പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു.

എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷാസമയം ഉച്ചയ്ക്കു ശേഷമാക്കി. സ്വതന്ത്രമായി നിലനിൽക്കുന്ന എൽ.പി, യു.പി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 18-ന് തുടങ്ങാൻ നിശ്ചയിച്ചിരുന്നു. ഈ പരീക്ഷകൾ മാർച്ച് 15-ന് തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഹൈസ്കൂളുകളോടു ചേർന്നുള്ള എൽ.പി, യു.പി സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല.

 മാർച്ച് 14-ന് നടക്കേണ്ട എട്ടാം ക്ലാസ് കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 16-ലേക്കും അന്നേദിവസം നടക്കേണ്ട എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ 14-ലേക്കും മാറ്റി. മാർച്ച് 27-ലെ ഒൻപതാം ക്ലാസ് പരീക്ഷ രാവിലെയായിരിക്കും. സ്വതന്ത്രമായി നിലനിൽക്കുന്ന എൽ.പി, യു.പി സ്കൂൾ അധ്യാപകരെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. എൽ.പി, യു.പി ചേർന്നുള്ള ഹൈസ്കൂളുകളിൽ ഒന്നുമുതൽ ഒൻപതുവരെയുള്ള പരീക്ഷാ നടത്തിപ്പിന് ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് മുറികളും ഉപയോഗപ്പെടുത്താം. പരീക്ഷാനടത്തിപ്പിന് എസ്.എസ്.കെ യുടെ സഹായവും തേടാം.

Previous Post Next Post