തിരുവനന്തപുരം :- ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാർഥികൾ. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർഥികളും പ്ലസ് ടുവിൽ 4,44,097 വിദ്യാർഥികളും പരീക്ഷയെഴുതും. വി.എച്ച്.എസ്.സി യിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും.
സ്കൂൾ വാർഷികപ്പരീക്ഷകളുടെ ഒരുക്കങ്ങൾ മന്ത്രി വി.ശിവൻകുട്ടി ഉന്നതതലയോഗം വിളിച്ച് വിലയിരുത്തി. ജില്ലാകളക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 4-ന് തുടങ്ങി 25-ന് അവസാനിക്കും. മാർച്ച് 1 മുതൽ 26 വരെയാണ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ. പ്ലസ്‌ടുവിനും വി.എച്ച്.എസ്.സി ക്കും ലക്ഷദ്വീപിലും ഗൾഫിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. എസ്.എസ്.എൽ.സി പരീക്ഷാ നടത്തിപ്പിൻ്റെ ഭാഗമായി രണ്ടു ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപ്പേപ്പർ വിതരണം നടന്നുവരികയാണെന്ന് മന്ത്രി അറിയിച്ചു. 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള ചോദ്യപ്പേപ്പറുകൾക്ക് മാർച്ച് 25 വരെ പോലീസ് സംരക്ഷണമുണ്ടാവും. പ്ലസ് ടു, വി.എച്ച്.എസ്.സി ചോദ്യപ്പേപ്പറുകൾ അതത് സ്കൂളുകളിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകി സൂക്ഷിക്കും.
ഓരോ ദിവസത്തെയും ഉത്തരക്കടലാസ് കെട്ടുകൾ അതേദിവസം പോസ്റ്റോഫീസുക ളിൽ എത്തിക്കണം. സ്കൂളുകളിൽനിന്ന് ഉത്ത രക്കടലാസുകളെത്തുന്ന സമയം വരെ പോപേ സ്റ്റാഫീസുകൾ തുറന്നുപ്രവർത്തിക്കാൻ സർ ക്കാർ നടപടിയെടുക്കും.