തളിപ്പറമ്പ് :- രക്തസാക്ഷി ഷുഹൈബ് അനുസ്മരണത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'യൂത്ത് പ്രീമിയർ ലീഗ്' ഫുട്ബോൾ ടൂർണമെന്റ് നടത്തി. മത്സരത്തിൽ മണ്ഡലത്തിലെ ടീമുകൾ മാറ്റുരച്ചു. മത്സരത്തിൽ പ്രിയദർശിനി കുറുമാത്തൂർ വിജയികളായി. സുഭാഷ് കൊട്ടക്കാനം റണ്ണേഴ്‌സ് അപ്പായി വിജയികൾക്കുള്ള സമ്മാനദാനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി.രാഹുൽ നിർവ്വഹിച്ചു.
നാടുകാണിയിൽ വെച്ച് നടന്ന പരിപാടി മുൻ എം.എൽ.എ കെ.എസ് ശബരിനാഥ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷനായി. വരുൺ.സി, വരുൺ സി.വി, ശ്രീജിത്ത് കൂവേരി, ആലികുഞ്ഞ് പന്നിയൂർ, ശ്രീജേഷ് കൊയിലേരിയൻ, സി.സായൂജ്, അഭിഷേക് വിജേഷ്, അനീഷ് കുമാർ, നിസാർ, ഹംസ കൂനം എന്നിവർ നേതൃത്വം നൽകി.
അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ, ഡി സി സി ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ. ബ്ലോക്ക് പ്രസിഡന്റ് പി.കെ സരസ്വതി കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പ്രമീള, ബാലകൃഷ്ണൻ കൂവേരിക്കാരൻ, സുഭാഷ് കൂനം, സണ്ണി പോത്തനത്തടത്തിൽ, പി.ടി ജോൺ എന്നിവർ സംസാരിച്ചു. പ്രജീഷ് കൊട്ടക്കാനം സ്വാഗതവും പ്രജീഷ് കൃഷ്ണൻ നന്ദിയും പറഞ്ഞു.