മട്ടന്നൂർ :- മട്ടന്നൂർ അഗ്‌നിരക്ഷാ നിലയത്തിന് പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം നാളെ ഫെബ്രുവരി 20 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. മട്ടന്നൂർ എം.എൽ.എ കെ.കെ ശൈലജ ടീച്ചർ അധ്യക്ഷയാകും.
കെ.സുധാകരൻ എം.പി, പി.സന്തോഷ് കുമാർ എം.പി, വി.ശിവദാസൻ എം.പി, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന സർക്കാരിൻ്റെ വാർഷിക പദ്ധതി വിഹിതത്തിൽ 5,53,50,000 രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് മേൽനോട്ടത്തിലാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.