കണ്ണൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍ :- കണ്ണൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ വെങ്ങര -ചെമ്പല്ലിക്കുണ്ട് റോഡിലാണ് അപകടമുണ്ടായത്. പഴയങ്ങാടി വാദിഹൂദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ബിരിച്ചേരി സ്വദേശിയാണ് നവാഫ്. ചെമ്പല്ലിക്കുണ്ട് റോഡില്‍ വെച്ച് ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ വരുകയായിരുന്നു നവാസ്.