മയ്യിൽ :- മയ്യിൽ ഗവ. ഹൈസ്കൂൾ 1988 - 89 SSLC ബാച്ച് ദലമർമരം നേതൃത്വത്തിൽ സഹപാഠി സംഗമം 2024 സംഘടിപ്പിച്ചു. സംഗമത്തിൽ ദലമർമരം കൂട്ടായ്മയിലെ നൂറോളം പേർ പങ്കെടുത്തു. മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ നടന്ന സഹപാഠി സംഗമം ദലമർമരം കൂട്ടായ്മ കൺവീനർ വി.വി രാജീവൻ, ചെയർപേഴ്സൻ എം.പ്രീത, ട്രഷറർ എം.മനോഹരൻ, ജോയിന്റ് കൺവീനർ യു. ശ്രീജ, എക്സിക്യൂട്ടീവ് അംഗം സി.പ്രമോദ് എന്നിവർ ചേർന്ന് നിലവിളക്ക് കെളുത്തി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ എം.പ്രീത അധ്യക്ഷത വഹിച്ചു.
ദലമർമരം കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികൾക്ക് ശേഷം സീൽ ടിവി രസികൻ ഫെയിം നവീൻ പനങ്കാവ് നയിച്ച കരോക്കെ ഗാനമേള, മാജിക് ഡാൻസ്, കുസൃതി ചോദ്യങ്ങൾ എന്നിവയും സമ്മാനദാനവും നടന്നു. കൺവീനർ വി.വി രാജീവൻ സ്വാഗതവും ജോയിന്റ് കൺവീനർ യു.ശ്രീജ നന്ദിയും പറഞ്ഞു.