പഴശ്ശി ഗാർഡൻ പാർക്കിൽ മാലിന്യ കൂമ്പാരം ; പതിനായിരം രൂപ പിഴ

 


ഇരിട്ടി :-പഴശ്ശി ഗാർഡൻ പാർക്കിൽ ജൈവ - അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളിയതിന് പാർക്ക് നടത്തിപ്പുകാരന് പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ഡിടിപിസിയിൽ നിന്നും പാർക്ക് ലീസിനെടുത്ത പി.പി സിദ്ധിഖിനാണ്  പിഴ. പതിനായിരം രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭയ്ക്ക് സ്ക്വാഡ് നിർദേശം നൽകി.

പാർക്കിന് പിറകിൽ ജൈവ- അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി കുഴിയിൽ നിക്ഷേപിച്ചതായി സ്ക്വാഡ് കണ്ടെത്തി. മറ്റൊരു കുഴിയിൽ മാലിന്യങ്ങൾ കരിയില ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചതായും സ്ക്വാഡ് നിരീക്ഷിച്ചു. കരാർ വ്യവസ്ഥ പ്രകാരം പാർക്കിലെ മാലിന്യ സംസ്കരണം നടത്തിപ്പുകാരന്റെ ചുമതലയാണെങ്കിലും അത്തരം സംവിധാനങ്ങൾ ഒന്നും പാർക്കിൽ ഏർപ്പെടുത്തിയിരുന്നില്ല. സന്ദർശകൾ ഡിസ്പോസിബിൾ വസ്തുകൾ പാർക്കിനകത്തേക്ക് കൊണ്ടുവരുന്നത് വിലക്കണമെന്നും അവരുടെ ശ്രദ്ധ പതിയുന്ന രീതിയിൽ ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്നും സ്ക്വാഡ് നിർദ്ദേശിച്ചു. ശ്യചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന സ്ക്വാഡ് പിഴ ചുമത്തുന്ന മൂന്നാമത്തെ പാർക്കാണ് പഴശ്ശി ഗാർഡൻ. 

ജില്ലാ എൻഫോഴ്സ്മെൻ്റ് ടീം ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെറീകുൽ അൻസാർ, ഇരിട്ടി മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ.വി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീഷ്യമോൾ ബി.വി, എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post