മയ്യിൽ ബമ്മണാച്ചേരിയിൽ തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങി അവശനിലയിലായ തെരുവുനായയെ രക്ഷപ്പെടുത്തി

 


മയ്യിൽ :- ബമ്മണാച്ചേരിയിൽ തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങി അവശനിലയിലായ തെരുവുനായയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ബമ്മണച്ചേരിയിൽ ആൾ താമസമുള്ള പറമ്പിൽ പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങി വിഷമിക്കുന്ന തെരുവുനായ പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് അംഗം ഇ.എം സുരേഷ്‌ ബാബു വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചരകണ്ടിയിലെ 'ഈഗിൾ ഐ റെസ്ക്യൂ' ടീം അംഗങ്ങൾ ആയ രഗിനേഷ് , വിനയൻ , അജയ് എന്നിവർ സ്ഥലത്തെത്തി നായയെ പിന്തുടർന്നു പിടികൂടി വലയിലാക്കി. ഉപകരണത്തിന്റെ സഹായത്തോടുകൂടി നിമിഷ വേഗത്തിൽ കുപ്പി മുറിച്ചു മാറ്റി നായയെ സ്വതന്ത്രമാക്കുകയും ചെയ്തു.

പഞ്ചായത്ത് അംഗങ്ങൾ ആയ ഇ.എം സുരേഷ് ബാബു , കെ.ബിജു എന്നിവർ റെസ്ക്യൂ ടീമിന്റെ കൂടെ ഈ ഉദ്യമത്തിൽ പങ്കാളികൾ ആയി. ഈ പ്രദേശത്തു വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി തെരുവുനായ ശല്യം കൂടുതൽ ആണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Previous Post Next Post