കണ്ണൂർ:-ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ബ്രൈഡല്‍ ഹെന്ന എന്ന തീമില്‍ ഒന്‍പത് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഒന്നാം സ്ഥാനം അനുദ പര്വ്വിന്, റഫ്ന എന്നിവരും രണ്ടാം സ്ഥാനം തസ്നി, മുംതാസ് എന്നിവരും മൂന്നാം സ്ഥാനം നാഫില, ആയിഷ എന്നിവരും കരസ്ഥമാക്കി.ഹെന്ന ആര്‍ട്ടിസ്റ്റുകളായ ലുബ്ന ഖാലിദ്, ഷഹ്സ ഷെറിന് തുടങ്ങിയവരാണ് വിജയികളെ പ്രഖ്യാപിച്ചത്.
ചടങ്ങില്‍ റിസപ്ഷന് കമ്മിറ്റി വൈസ് ചെയര്മാന് ലക്ഷ്മി പട്ടേരി അധ്യക്ഷത വഹിച്ചു. സെക്യൂരിറ്റി കമ്മിറ്റി ചെയര്മാന് കെ ഷഹറാസ്, ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി എം കെ മൃദുല്‍, പുഷ്പോത്സവം മീഡിയ കമ്മിറ്റി കണ്‍വീനര്‍ ടി പി വിജയന്, സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ ജി ഉണ്ണികൃഷ്ണന്, കമ്മിറ്റി അംഗങ്ങളായ ഷീല, ശോഭന ദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.