ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഫെബ്രുവരി 18 ന് തുടക്കമാകും


ചേലേരി :- ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 18,19,20,21 (കുംഭം 5 6 7 8) തീയ്യതികളിൽ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് ശ്രീ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ  പൂജാദികർമ്മങ്ങളോടും വിവിധ കലാപരിപാടികളോടുകൂടിയും നടക്കും.

ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 5:30ന് കലവറ നിറക്കൽ ഘോഷയാത്ര, കടപ്പുറത്ത് ഭഗവതി കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ഫ്ലവേഴ്സ് കോമഡി ഉത്സവം ഗിന്നസ് വേൾഡ് റെക്കോർഡ് ഫ്രെയിം വെസ്റ്റേൺ കലാസമിതി അവതരിപ്പിക്കുന്ന വിളക്കാട്ടത്തോടുകൂടി ചേലേരി ചന്ദ്രോത്ത്കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കും. രാത്രി 8:00 മണിക്ക് ഗാനസമർപ്പണം. ചേലേരി തായ്പ്പരദേവതക്ക് വേണ്ടി കൈതപുറം ദാമോദരൻ നമ്പൂതിരി രചിച്ച ഗാനത്തിൻ്റെ സമർപ്പണം നൃത്തതോടെ . 8 15ന് മ്യൂസിക്കൽ ഫ്യൂഷൻ പ്രശസ്ത പുല്ലാങ്കുഴൽ സാസ്ഫോൺ ആർട്ടിസ്റ്റ് ജയൻ ഇയ്യക്കാട് അവതരിപ്പിക്കുന്നു. രാത്രി 9 മണിക്ക് 25 ൽപരം കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള മലബാർ ഫോക് ബാൻ്റ "ഫോക്ക്മെഗാഷോ ".

ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 6മണിക്ക് ശുദ്ധികലശം ഗുരുപൂജ വിശേഷാൽ പൂജകൾ. 7 മണിക്ക് ഗണപതി ഹോമം. 108 കൊട്ട തേങ്ങ സമർപ്പണത്തോടുകൂടി. 8 മണിക്ക് നാഗ ദേവത പൂജ. 10 മണിക്ക് നാരായണീയ പാരായണം. മാതൃസമിതി ആശാരിച്ചാൽ തായ്പരദേവത ക്ഷേത്രം. വൈകുന്നേരം 6ന് ദീപാരാധന, ചുറ്റുവിളക്ക്, ദീപസ്തംഭം, തെളിയിക്കൽ. വൈകുന്നേരം 6 മണിക്ക "കലാസന്ധ്യ " ചേലേരി ആശാരിച്ചാൽ ശ്രീ തയ്പ്പരദേവത ക്ഷേത്രം മാതൃ സമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. മറ്റു വിവിധ കലാപരിപാടികൾ തുടർന്ന് കരാട്ടെസ്റ്റേജ് ഷോ.

ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണി. നാരായണീയ പാരായണം. മാതൃസമിതി ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം. വൈകുന്നേരം 6:00 മണി ദീപാരാധന, ചുറ്റുവിളക്ക്, ദീപസ്തംഭം തെളിയിക്കാൻ. വൈകുന്നേരം 6 30ന് തായ്പ്പര ദേവത തോറ്റം. രാത്രി 7 മണി ഗുളികൻ വെള്ളാട്ടം. രാത്രി 7 30ന് വിഷ്ണുമൂർത്തി വെള്ളാട്ടം. രാത്രി 8മണിക്ക് തിരുമുൽ കാഴ്ച. അളോറ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നിന്ന്.

 ഫെബ്രുവരി 21 ബുധനാഴ്ച പുലർച്ചെ 5മണി ശ്രീ ദൈവത്താർ ഗുളികൻ പുറപ്പാട്. 6 മണിക്ക് തായ്പര ദേവത തിരുമുടി നിവരിലും കെട്ടിയാടലും. 7മണിക്ക് ശ്രീ ദൈവത്താൽ വിഷ്ണുമൂർത്തി പുറപ്പാട്. 12 30ന് പ്രസാദ സദ്യ.

എല്ലാ ദിവസവും രാത്രി 8 മണി മുതൽ 10 30 വരെ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. 

Previous Post Next Post