നൂഞ്ഞേരി :- നൂഞ്ഞേരി മർകസുൽ ഹുദാ പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെയും മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) ആണ്ട് നേർച്ചയുടെയും ഭാഗമായി സ്വാഗതസംഘം രൂപീകരണയോഗം നാളെ ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഹിഫ്ളുൽ ഖുർആൻ കോളേജ് ക്യാമ്പസിൽ നടക്കും.
സയ്യിദ് ഷംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സുഹൈൽ അസ്സഖാഫ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ റഷീദ് ദാരിമി വിഷയ അവതരണം നടത്തും. ഇ.വി അബ്ദുൽ ഖാദർ ഹാജി, സി.ഇബ്രാഹിം ഹാജി, കെ.കെ അബ്ദുൽ ഖാദർ, പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര, നസീർ സഅദി കയ്യങ്കോട്, ഹാരിസ് ടി.പി, ഇക്ബാൽ ബാഖവി വേശാല, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, സവാദ് കടൂർ, ഫയാസുൽ ഫർസൂഖ് അമാനി എന്നിവർ സംസാരിക്കും.