ആർ.പി മുഹമ്മദ് കുഞ്ഞി ചാരിറ്റബിൾ ട്രസ്റ്റ് കോറളായിയുടെ ആഭിമുഖ്യത്തിൽ സ്നേഹ സംഗമവും അനുമോദനവും നടത്തി


മയ്യിൽ :- ആർ.പി മുഹമ്മദ് കുഞ്ഞി ചാരിറ്റബിൾ ട്രസ്റ്റ് കോറളായിയുടെ ആഭിമുഖ്യത്തിൽ സ്നേഹ സംഗമവും ഭാരതീയ ദളിത് സാഹിത്യ അക്കാദമി (ഡൽഹി) പുരസ്കാരം നേടിയ പൊതു പ്രവർത്തകനും കോറളായി നിവാസിയുമായ ടി.വി അസയിനാർ മാസ്റ്ററെ ആദരിക്കൽ ചടങ്ങും  കോറളായി ദ്വീപിൽ നടന്നു. MES കൂത്ത്പറമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ : ഷൈമ സുനിൽ ഉദ്ഘാടനം ചെയ്തു.

 സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ എംപ്രോയിഡറിയിൽ A ഗ്രേഡ് ലഭിച്ച കോറളായിലെ സജ്‌വ സലീമിന് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡൻ്റ് കെ.പി ചന്ദ്രൻ മാസ്റ്റർ മൊമൻ്റോ നൽകി ആദരിച്ചു.

 കോളായി ദ്വീപിലെ മുതിർന്ന പൗരൻമാരായ വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് പ്രിയദർശിനി കലാ സാംസകാരിക വേദി കൊളച്ചേരി ബ്ലോക്ക് ചെയർമാൻ ഇ.കെ മധു നിർവ്വഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി.പി മമ്മു സാഹേബ് അദ്ധ്യക്ഷത വഹിച്ചു. ഒ.ഗോപാലൻ സ്വാഗതവും ഷാഫി കോളായി നന്ദിയും പറഞ്ഞു.











Previous Post Next Post