മയ്യിൽ :- കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5 കേന്ദ്രങ്ങളിൽ എൽ എസ് എസ് യു എസ് എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. മയ്യിൽ ഐ.എം.എൻ.എസ്. ജി.എച്ച്. എസ്. എസിൽ നടന്ന പരീക്ഷ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൺവീനർ സി വിനോദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.സി സുനിൽ ജില്ലാ എക്സികുട്ടീവ് പി.പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ടി.രാജേഷ് സ്വാഗതം സബ്ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ വിജേഷ് നന്ദിയും പറഞ്ഞു. കുറ്റ്യാട്ടൂരിൽ വാർഡ് മെമ്പർ പി.ഷീബ, മോറാഴയിൽ ആന്തൂർ നഗരസഭ കൗൺസിലർ സി.പി മുഹാസ്, പറശ്ശിനിയിൽ കൗൻസിലർ അഞ്ജന.ഇ, കൊളച്ചേരിയിൽ വാർഡ് മെമ്പർ പി.വി വത്സൻ മാസ്റ്റർ എന്നിവർ ഉദ്ഘാടനം ചെയ്തു.