രാജ്യത്ത് ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വർധന


ന്യൂഡൽഹി :- രാജ്യത്ത് ദിനപത്രങ്ങളുടെ എണ്ണത്തിലും പ്രചാരത്തിലും വർധന. എണ്ണം 2021-228 10,038 ആയിരുന്നത് 2022-238 10,152 ആയിരുന്നു. പ്രചാരം 22,57,26,209 ആയിരുന്നത് 23,22,92,405 ആയി. അതായത് 2.91 ശതമാനം വർധന.

ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഹിന്ദിയിലാണ്. 4496 എണ്ണം. രണ്ടാംസ്ഥാനത്ത് ഉറുദു (1123). ഏറ്റവും കൂടുതൽ പ്രസിദ്ധീകരണങ്ങളും ഹിന്ദിയിലാണ്. 16,782 എണ്ണം. മറാത്തി (2753), ഇംഗ്ലീഷ് (2443), തെലുഗു (2279), ഗുജറാത്തി (874), ബംഗാളി (536), ഒഡിയ (426), മലയാളം (340) എന്നിവയാണ് പിന്നാലെ വരുന്നവ. ആകെ അച്ചടിമാധ്യമങ്ങളുടെ പ്രചാരവും വർധിച്ചു. 2021-22ൽ 39,17,12,282 കോപ്പികൾ ദിവസേന പ്രസിദ്ധീകരിച്ചിരുന്ന സ്ഥാനത്ത് 2022-23 40,27,49,225 ആയി.

 വാർഷിക സ്ഥിതിവിവര റിപ്പോർട്ട് സമർപ്പിച്ചവയുടെ എണ്ണം പക്ഷേ, കുറഞ്ഞു. 2021-22ൽ 34,148 ആയിരുന്നത് 2022-23 ൽ 33,945 ആയി. വാർഷിക കണക്കുകൾ സമർപ്പിച്ച പ്രസിദ്ധീകരണങ്ങളുടെയെല്ലാം ആകെ പ്രചാരം 16,94,19,482 ആണ്.

Previous Post Next Post