കമ്പിൽ :- 30 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കമ്പിൽ മാപ്പിള ഹായർസക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന അറബിക്ക് അദ്ധ്യാപകൻ മുഹമ്മദ് മാസ്റ്റർക്ക് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് കമ്പിൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
KMHSS പ്രിൻസിപ്പാൾ രാജേഷ് മാസ്റ്ററുടെ മഹനീയ ഗുരു സാന്നിധ്യത്തിൽ മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി.ടി സ്നേഹോപഹാരം കൈമാറി. മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിറാജ് എം.കെയും, പൂക്കോയ തങ്ങൾ പാലിയേറ്റീവ് അംഗം മുത്തലിബ് .ടി യും ചേർന്ന് ഷാൾ അണിയിച്ചു.
സ്കൂൾ ചെയർമാൻ ഹാദി ദാലിൽ ജി എം ബനാത്ത് വാലയുടെ പാർലിമെന്റ് പ്രഭാഷണങ്ങൾ എന്ന പുസ്തകം കൈമാറി. മുസ്‌ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി ഷാജിർ മാസ്റ്റർ, KMHSS അദ്ധ്യാപകൻ ജംഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.