കാഞ്ഞങ്ങാട് കുടുംബത്തിലെ മൂന്ന് പേർ മരിച്ചനിലയിൽ


കാസർഗോഡ് :- കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), ഭാര്യ ഗീത, അമ്മ ലീല എന്നിവരാണ് മരിച്ചത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പിന്നിലായി ഇവർ വർഷങ്ങളായി താമസിക്കുന്ന ഹബീബ് കോർട്ടേഴ്‌സിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത് . വിവരമറിഞ്ഞ് ഹോസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി.

Previous Post Next Post