ശ്രീകണ്ഠാപുരം :- പുഴയിൽ കുളിക്കാനിറങ്ങിയ മറുനാടൻ തൊഴിലാളി മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശി സുബ്രഹ്മണി (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശ്രീകണ്ഠപുരം പൊടിക്കളം അമ്മ കോട്ടത്തിനു സമീപത്തെ പുഴയിൽ സുഹൃത്തുക്കൾ ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
ഒഴുക്കിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്നവർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ശ്രീകണ്ഠപുരം പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജെ.സിബി ഡ്രൈവറാണ് സുബ്രഹ്മണി. ഒരു വർഷമായി ഇവിടെയാണ് താമസം.