പാമ്പുരുത്തി :- ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി ഉറൂസിന് നാളെ കൊടിയേറും. ജുമുഅഃ നിസ്കാരാനന്തരം ജലാലുദ്ദീൻ തങ്ങൾ വളപട്ടണം പതാക ഉയർത്തും. രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എ.കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്യും. അബൂബക്കർ സിദ്ദീഖ് അസ്ഹരി പ്രഭാഷണം നിർവഹിക്കും.
ശനിയാഴ്ച രാത്രി 8 മണിക്ക് ജില്ലാ തല മാഷപ്പ് മത്സരവും തുടർന്ന് മാണിയൂർ ഇശൽ സംഘം അവതരിപ്പിക്കുന്ന താജ്ദാരേ മദീന ബുർദ മജ്‌ലിസ് അരങ്ങേറും. ഞായറാഴ്ച ഉച്ചയ്ക്ക് മൗലിദ് പാരായണവും അന്നദാനവും രാത്രി സലീം വാഫി അമ്പലക്കണ്ടി മുഖ്യ പ്രഭാഷണവും നിർവഹിക്കും. ഹാഫിസ് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പി ദുആ മജ്‌ലിസിന് നേതൃത്വ നൽകും.