കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കേരള സംസ്ഥാന പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. 31.34 കോടി രൂപയുടെ നവീകരണ പ്രവർത്തിയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുക. കണ്ണൂർ, തലശ്ശേരി റെയിൽവെ സ്‌റ്റേഷനുകളുടെ നവീകരണത്തിനാണ് ജില്ലയിൽ തുടക്കമിട്ടത്.

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ 31 കോടി 30 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്കും തലശ്ശേരി സ്റ്റേഷനിൽ 10 കോടി രൂപയുടെ പദ്ധതികൾക്കുമാണ് തുടക്കം കുറിച്ചത്. 10 കോടി 59 ലക്ഷം രൂപ ചെലവഴിച്ച് മാഹി സ്റ്റേഷനറ നവീകരികരണത്തിനും തുടക്കം കുറിച്ചു. വിശ്രമമുറികളുടെ നവീകരണം, പ്ലാറ്റ് ഫോമുകൾ മാറ്റി സ്ഥാപിക്കൽ,കൂടുതൽ നടപ്പാതകൾ നിർമ്മിക്കൽ, പാർക്കിംഗ് സൗകര്യങ്ങൾ വർധിപ്പിക്കൽ, എസ്‌കലേറ്ററുകൾ സ്ഥാപിക്കൽ തുടങ്ങി വിവിധ പദ്ധതികളാണ് ഓരോ സ്‌റ്റേഷനുകളിലും നടപ്പാക്കുന്നത്. ജില്ലയിൽ എട്ട് റെയിൽവെ മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും നിർമ്മാണത്തിനും തുടക്കമായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്ണൂര്‍ റെയിൽവെ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി. രാവിലെ മുതൽ വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായി

കൗൺസിലർ സുരേഷ് ബാബു എളയാവൂർ ,റെയിൽവെ പാസഞ്ചേഴ്സ് ആമിനിറ്റിസ് കമ്മറ്റി മുൻ ചെയർമാൻ പി.കെ. കൃ ഷണദാസ്,പദ്മശ്രീ എസ്. ആർ.ഡി പ്രസാദ്റെഡ് കോസ് ചെയർമാൻ കെ ജി ബാബു തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post