സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കണ്ണൂർ ഡി.സി.സി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി


തളിപ്പറമ്പ് :- പ്രവർത്തനംകൊണ്ട് ജനമനസ്സിൽ സാന്നിധ്യമുറപ്പിക്കാൻ കഴിഞ്ഞ നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് കെ.പി.സി.സി പ്രസിഡന്റ്റ് കെ.സുധാകരൻ എം.പി പറഞ്ഞു. സതീശൻ പാച്ചേനിയുടെ കുടുംബത്തിനു വേണ്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി പരിയാരം അമ്മാനപ്പറയിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം. പാച്ചേനിയുടെ ഓർമകൾ നിറഞ്ഞ അന്തരീക്ഷത്തിൽ ഭാര്യ റീനയും മകൻ ജവാഹറും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. കെ.ടി സഹദുള്ള, സി.എ അജീർ, രജിത്ത് നാറാത്ത്, പി.വി സജീവൻ എന്നിവർ സംസാരിച്ചു.

കെ.പി കുഞ്ഞിക്കണ്ണൻ, എ.ഡി മുസ്തഫ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത്, കെ.നിയാസ്, സജ്ജീവ് മാറോളി, എം.നാരായണൻകുട്ടി, ചന്ദ്രൻ തില്ലങ്കേരി, ഷമാ മുഹമ്മദ് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. 85 ലക്ഷം രൂപ ചെലവിൽ 3,000 ചതുരശ്രയടിയുള്ള വീടാണ് നിർമിച്ചത്.

Previous Post Next Post