പെരുമാച്ചേരി :- വിജ്ഞാനവും വിനോദവുമായി പെരുമാച്ചേരി എ.യു.പി സ്കൂളിൽ നടന്ന അറിവിൻ്റെ തിരുമുറ്റം പഠന ക്യാമ്പ്. പ്രധാനാധ്യാപിക റീത്ത പി.വിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത വി.വി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് അനീഷ് .കെ, ഷീജ എ.കെ, സി.കെ പുരുക്ഷോത്തമൻ, കനകമണി.എം എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ മുഹമ്മദ് കീത്തേടത്ത്, ടി.എൻ മധുമാസ്റ്റർ, ഷീജ കണ്ടക്കൈ, സുരേഷ് ബാബു. സി.കെ എന്നിവർ ക്ലാസ് നയിച്ചു. സമിൻ സാജിൻ്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയർ നടന്നു.