കൊളച്ചേരി :- കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തീക ഉപരോധത്തിനെതിരെ ഡൽഹി ജലന്തർ മന്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും എം.പിമാരും എം.എൽ.എമാരും നടത്തുന്ന പ്രതിഷേധ ധർണക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് LDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി മുക്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
INL സംസ്ഥാന കമ്മിറ്റി അംഗം താജുദ്ദീൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. പി.വി വത്സൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.വി ഗോപിനാഥൻ , മീത്തൽ കരുണാകരൻ, എം.ദാമോദരൻ എന്നിവർ സംസാരിച്ചു. LDF കൺവീനർ പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കൊളച്ചേരി ,കരിങ്കൽക്കുഴി, നാലാംപീടിക, കൊളച്ചേരിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് പ്രകടനം നടത്തി.