പഴശ്ശി കനാലിൽ നിന്നും തുറന്നുവിട്ട വെള്ളം പറശ്ശിനിക്കടവ് പുഴയിലേക്ക് ഒഴുകിപോകുന്നു


പറശ്ശിനിക്കടവ് :- പഴശ്ശി കനാലിൽ നിന്നും തുറന്നുവിട്ട വെള്ളം പറശ്ശിനിക്കടവ് പാലത്തിന് സമീപത്ത് വെച്ച് ശരിയായ ദിശയിലേക്ക് തുറന്നുവിടാൻ കഴിയാതെ റോഡിലൂടെയും മറ്റും ഒഴുകി പറശ്ശിനിക്കടവ് പുഴയിലേക്ക് എത്തിച്ചേരുകയാണ്. ഇത്തരത്തിലുള്ള വെള്ളത്തിന്റെ ഒഴുക്ക് ഈ പ്രദേശത്തെ കർഷകർക്ക് ഉപയോഗപ്രദമായ രീതിയിൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നു.

മയ്യിൽ പഞ്ചായത്തിലെ കൃഷിവകുപ്പ് ഇതിനു വേണ്ടുന്ന ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് നണിയൂർ നമ്പ്രം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെടുന്നു.

Previous Post Next Post