വേളം സ്പോർട്സ് & ആർട്സ് ക്ലബ്ബിന് സമീപത്തെ കോൺഗ്രസ്സിന്റെ കൊടിമരം നശിപ്പിച്ച നിലയിൽ


മയ്യിൽ :- വേളം സ്പോർട്സ് & ആർട്സ് ക്ലബ്ബിന് മുന്നിൽ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാകയും ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തി ഉചിതമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മയ്യിൽ പോലീസ് സ്റ്റേഷനിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.എച്ച് മൊയ്തീൻകുട്ടി പരാതി നൽകി.

Previous Post Next Post