കണ്ണൂർ :- ഇൻസ്‌റ്റഗ്രാമിൽ പാർട്ട് ഓൺലൈൻ ജോലി ചെയ്‌തു പണം സമ്പദിക്കാമെന്ന മെസേജ് കണ്ട് പണം നൽകിയ ധർമടം സ്വദേശിനിക്ക് 1,10,547 രൂപ നഷ്‌ടമായി. നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്നു പറഞ്ഞാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. മറ്റൊരു പരാതിയിൽ വിവൃറ്റി ക്യാപിറ്റൽ എന്ന വ്യാജ വെബ്സൈറ്റ് വഴി 2 ലക്ഷം രൂപ വായ്‌പയ്ക്ക് അപേക്ഷിച്ച കണ്ണാടിപ്പറമ്പ് സ്വദേശിനിയായ യുവതിക്ക് 46,522 രൂപ നഷ്‌ടപ്പെട്ടു. പ്രോസസിങ് ഫീസ് എന്ന വ്യാജേനയാണു തട്ടിപ്പുകാർ യുവതിയിൽ നിന്നു പണം കൈക്കലാക്കിയത്
ആരും അംഗീകാരമില്ലാത്ത ആപ്പുകൾ വഴി ലോൺ എടുക്കാൻ ശ്രമിക്കുകയോ, വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ചെയ്യരുതെന്നു പൊലീസ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി റജിസ്‌റ്റർ ചെയ്യാം.