മരുന്ന് പരിശോധന ; 30 അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്പെക്ടർമാരെക്കൂടി നിയമിക്കും


തിരുവനന്തപുരം :- സംസ്ഥാനത്ത് വിപണനം ചെയ്യുന്ന അലോപ്പതി മരുന്നുകളുടെ ഗുണനിലവാര പരിശോധന ശക്തമാക്കാൻ 30 അസിസ്റ്റന്റ് ഡ്രഗ്‌സ് ഇൻസ്പെക്ടർമാരെക്കൂടി നിയമിക്കും. 30,000 രൂപ മാസശമ്പളത്തിൽ രണ്ടുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

സംസ്ഥാനത്തെ ഔഷധ ഗുണനിലവാര പരിശോധന നവീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ലാബുകളുടെ നവീകരണവും ഉദ്യോഗസ്ഥരുടെ പരിശീലനവും നടപ്പാക്കുന്ന പദ്ധതിയിൽ കേന്ദ്രവിഹിതമായി 10 കോടി രൂപ ലഭിക്കും. സംസ്ഥാനത്ത് ലൈസൻസ് നൽകാനും പരിശോധനയ്ക്കും ഗുണനിലവാര പരിശോധയ്ക്കുള്ള മരുന്ന് ശേഖരിക്കാനും 47 ഡ്രഗ്‌സ് ഇൻസ്പെക്ടർമാർ മാത്രമാണുള്ളത്.

Previous Post Next Post