ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ഭക്തജനത്തിരക്കിന്റെ നാളുകൾ ; നാളെമുതൽ ക്ഷേത്രം 3.30 ന് തുറക്കും


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി ഭക്തജനത്തിരക്കിന്റെ നാളുകൾ. സ്‌കൂൾ വേനലവധിയും തുടർച്ചയായി പൊതു അവധി ദിവസങ്ങളും ആരംഭിക്കുന്നതോടെ ക്ഷേത്രത്തിൽ തിരക്ക് വർധിക്കും. കൂടുതൽ പേർക്ക് ദർശനം നടത്താനാവും വിധം നാളെ മുതൽ മേയ് 31 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. 

സാധാരണ വൈകിട്ട് 4. 30ന് തുറക്കുന്ന ക്ഷേത്രനട ഒരു മണിക്കൂർ നേരത്തെ തുറക്കും. തുറന്നാലുടൻ ശീവേലി. പിന്നെ തുടർച്ചയായി ദർശനം. അവധിക്കാലത്ത് ഉദയാസ്‌തമയപൂജ ഉണ്ടാകില്ല. ഇന്നത്തെ കഴിഞ്ഞാൽ ഇനി ജൂണിലാണ് ഉദയാസ്‌തമയ പൂജ. പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വരി നിൽക്കുന്നവർക്കും നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും മാത്രമാകും ദർശനം. വിഐപി, ദേവസ്വം ജീവനക്കാർ തുടങ്ങിയ വർക്കുള്ള പ്രത്യേക ദർശനം ഉണ്ടാകില്ല. പ്രവാസികളായ ഭക്തരുടെ തിരക്കേറുന്നത് അവധിക്കാലത്താണ്. മേയ് 9ന് വൈശാഖ പുണ്യകാലത്തിന് തുടക്കമാകും. 

Previous Post Next Post