കണ്ണൂർ :- തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം ആറാട്ട് ഇന്നുനടക്കും. വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളിപ്പ് തുടങ്ങും. ചോനോളി, പാമ്പൻ, മുനീശ്വരൻ കോവിൽ, സ്വാമി മഠം, ഒണ്ടേൻ റോഡ് വഴി പയ്യാമ്പലം കടൽതീരത്ത് എത്തുന്ന എഴുന്നള്ളിപ്പ് ആറാട്ട് ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും.
ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.45ന് നൃത്തനൃത്യങ്ങൾ അരങ്ങേറും. നാളെ ഉച്ചയ്ക്ക് 12 മുതൽ പ്രസാദസദ്യ ഉണ്ടാകും. പുലർച്ചെ 1ന് കുടിവീരൻ തെയ്യം, 4ന് പുലിയൂർ കണ്ണൻ തെയ്യം, 5ന് വയനാട്ട് കുലവൻ തെയ്യം എന്നിവ നടക്കും.