തൊഴിലുറപ്പ് വേതനം പുതുക്കി ; 346 രൂപയായി, ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ


ന്യൂഡൽഹി :- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ (എംജിഎൻആർഇ ജിഎ) വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികളുടെ നിരക്കു നിലവിലുള്ള 333 രൂപയിൽ നിന്നു 346 രൂപയായി. 13 രൂപയുടെ വർധന. അതേസമയം, കഴിഞ്ഞ വർഷം 22 രൂപയുടെ വർധനയാണു കേരളത്തിനു ലഭിച്ചതെങ്കിൽ ഇക്കുറി അതിൽ കുറവു വന്നു. 

പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. വേതനം പുതുക്കിയുള്ള വിജ്‌ഞാപനം പ്രസിദ്ധീകരിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകിയിരുന്നു. 16നു മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണു മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. പുതുക്കിയ നിരക്കനുസരിച്ചു ഹരിയാനയിലാണ് ഏറ്റവും ഉയർന്ന വേതനം- 374 രൂപ.

Previous Post Next Post