തിരുവനന്തപുരം :- പുക പരിശോധനാ കേന്ദ്രങ്ങളിൽ വാഹനപാർക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെ ഉറപ്പുവരുത്തുന്ന കർശന വ്യവസ്ഥകളുമായി ഗതാഗതവകുപ്പ്. രണ്ട് വാഹനങ്ങൾക്ക് പാർക്കിങ്സൗകര്യം വേണം. പുകപരിശോധനാ ഉപകരണങ്ങൾ സ്‌ഥാപിക്കുന്നതിന് മൂന്ന് മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള മുറിയുണ്ടായിരിക്കണമെന്ന തുൾപ്പെടെ നിർദേശങ്ങളിൽ പറയുന്നു
പരിശോധനാ കേന്ദ്രങ്ങൾക്ക് പുതിയ ലൈസൻസ് കൊടുക്കുമ്പോഴും ലൈസൻസ് പുതുക്കുമ്പോഴും ഈ നിർദേശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ലൈസൻസി മരിച്ചാൽ ലൈസൻസ് അന്നു മുതൽ റദ്ദാകും. അവകാശികളിലേക്ക് മാറ്റി നൽകില്ല. കേന്ദ്രങ്ങളുടെ വിലാസം മാറ്റുന്നതിനോ ഉടമസ്‌ഥാവകാശം മാറ്റുന്നതിനോ അനുമതിയില്ല.