BJP നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു


നാറാത്ത് :- BJP നാറാത്ത് ഏരിയ കമ്മിറ്റി അനുമോദന സദസ് സംഘടിപ്പിച്ചു. പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ തീച്ചമ്മുണ്ടി കെട്ടി അതിഗംഭീര അഗ്നി പ്രവേശം ചെയ്ത രതീഷ് പണിക്കരെയും സംസ്ഥാന വ്യവസായ വകുപ്പിന്റെ ജില്ലാ വനിതാ സംരംഭക അവാർഡ് നേടിയ വിജയശ്രീ അജയ്കുമാറിനെയും ആദരിച്ചു.

ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ അധ്യക്ഷൻ ശ്രീജു പുതുശ്ശേരി അധ്യക്ഷ വഹിച്ചു. ജന. സെക്രട്ടറി. സി.വി പ്രശാന്തൻ സ്വാഗതവും വൈസ് പ്രസിഡന്റ്. കെവി രമേശൻ നന്ദിയും പറഞ്ഞു.



Previous Post Next Post