കോട്ടക്കുന്ന് :- SDPI അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ സംഗമം സംഘടിപ്പിച്ചു. SDPI ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ.സി ഷബീർ ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ- ഫാഷിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള അവസരമാണ് ലോകസഭ തെരഞ്ഞെടുപ്പെന്ന് അഡ്വ. കെ.സി ഷബീർ പറഞ്ഞു.
അഴിക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ പെയ്ത്തുംകടവ്, വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള മന്ന, ഓർഗനൈസിങ് സെക്രട്ടറി ഹനീഫ കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.