മയ്യിൽ :- കണ്ണൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി ബൂത്ത് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും പ്രവർത്തകരെ സജ്ജരാക്കാനുമായി മയ്യിൽ മണ്ഡലത്തിലെ 186-ാം നമ്പർ ചെക്കിക്കാട് ബൂത്തിൻ്റെ ബൂത്ത് സമ്മളനവും തെരഞ്ഞെടുപ്പ് കൺവെൻഷനും നടന്നു.
കെ വി സന്തോഷ് കുമാറിൻ്റെ വീട്ടിൽ വെച്ച് നടന്ന ബൂത്ത് സമ്മേളനം BJP കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ജ്യോതി വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ടി.സി മോഹനൻ , ശ്രീഷ് മീനാത്ത് , ബാബുരാജ് രാമത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബൂത്ത് സെക്രട്ടറി റിമൽ കെ.കെ സ്വാഗതവും ജി.ശിവരാമകൃഷ്ണൻ നന്ദിയും പറഞ്ഞു.