കണ്ണൂർ - ചെന്നൈ വിമാന സർവീസ് ബുക്കിങ് ആരംഭിച്ചു


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചെന്നൈ വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ എയർലൈൻസ് ബുക്കിങ് തുടങ്ങി. മാർച്ച് 31 മുതലുള്ള പ്രതിദിന വിമാന സർവീസ് ബുക്കിങ്ങാണ് തുടങ്ങിയത്. ബുക്കിങ്‌ തുടങ്ങിയതോടെ ഇൻഡിഗോയുടെ നിലവിലെ എല്ലാ ആഭ്യന്തര സർവീസുകളും വേനൽക്കാല ഷെഡ്യൂളിലും തുടരും.

രാവിലെ 9.40-ന് പുറപ്പെട്ട് 11-ന് ചെന്നൈയിൽ എത്തുന്ന വിധത്തിലാണ് സർവീസ്. രാത്രി 8.25-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 9.55-ന് കണ്ണൂരിൽ എത്തിച്ചേരും. നിലവിൽ രാത്രി രാത്രി 8.45-നാണ് ചെന്നൈയിലേക്ക് സർവീസ്. വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ -ദോഹ സർവീസിന്റെ സമയത്തിലും മാറ്റമുണ്ട്. രാത്രി 10.55-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 12.30-ന് ദോഹയിൽ എത്തും. തിരികെ 1.30-ന് പുറപ്പെട്ട് രാവിലെ 8.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. വൈകീട്ട് 4.35-നാണ് നിലവിൽ ദോഹയിലേക്ക് സർവീസുള്ളത്. 


Previous Post Next Post