ചേലേരി :- ചേലേരി മാപ്പിള എ.എൽ.പി സ്കൂൾ 89-ാംവാർഷികാഘോഷം നാളെ മാർച്ച് 7 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടക്കും. വാർഡ് മെമ്പർ അസ്മ കെ.വിയുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, സംസ്ഥാന കലോത്സവ വിജയി ഐശ്വര്യ ജ്യോതിഷ് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറും. വിദ്യാലയ പ്രതിഭകൾക്കും അൽ മാഹിർ സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും നടക്കും.