ഭാരത് ഭവൻ പുരസ്‌കാര സമർപ്പണം ഇന്ന്


തിരുവനന്തപുരം :- മാർച്ച് 6 ബുധനാഴ്ച രാവിലെ 11.30 ന് ഭാരത് ഭവൻ വിവർത്തന സമഗ്ര സംഭാവനാ പുരസ്കാരവും വിവർത്തനരത്ന പുരസ്‌കാരവും ഒപ്പം ഗ്രാമീണ നാടക സമഗ്ര സംഭാവനാ, രചനാ പുരസ്‌കാരങ്ങളും ശെമ്മാങ്കുടി ഹൈക്യൂ തിയേറ്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഭാരത് ഭവൻ ചെയർമാനുമായ സജി ചെറിയാൻ ഉദ്‌ഘാടനവും പുരസ്‌കാര വിതരണവും നിർവ്വഹിക്കും. 

പ്രൊഫ: വി.ഡി കൃഷ്ണൻ നമ്പ്യാർ, രാജേശ്വരി.ജി നായർ, സന്ധ്യ ഇടവൂർ , ആര്യനാട് സത്യൻ, ശ്രീധരൻ സംഘമിത്ര  തുടങ്ങിയവരാണ് പുരസ്കാരത്തിന് അർഹരായത്. പ്രശസ്‌തി പത്രവും, ഫലകവും, ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം.

നോവൽ, നാടകം, ലേഖനം, കവിത, കഥാസമാഹാരം എന്നീ ശാഖകളിൽ ഉൾപ്പെട്ട ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തന കൃതികളാണ് വിവർത്തനരത്ന പുരസ്ക‌ാരത്തിനായി പരിഗണിച്ചു വരുന്നത്. ജനകീയ കലയായ നാടകത്തെ ഗ്രാമീണ മേഖലകളിൽ ചലനാത്മകമാക്കുവാൻ ഭാരത് ഭവൻ നൽകിവരുന്ന ഗ്രാമീണ നാടക സമഗ്രസംഭാവനാ പുരസ്‌കാരം ഇക്കുറി അന്തരിച്ച വിഖ്യാത അഭിനേതാവ് നെടുമുടിവേണുവിൻ്റെ നാമത്തിലും, ഗ്രാമീണ നാടകരചനാ പുരസ്ക‌ാരം അന്തരിച്ച നാടക രചയിതാവും ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗവുമായ മധു കൊട്ടാരത്തിലിൻ്റെ പേരിലുമാണ് നല്‌കുന്നത്




Previous Post Next Post