നിക്ഷേപ സമാഹരണ യജ്ഞം; ചേലേരി വനിത സഹകരണ സംഘത്തിന് അനുമോദനം


തളിപ്പറമ്പ് :-
സഹകരണ നിക്ഷേപസമാഹാരണത്തിൽ തളിപ്പറമ്പ സർക്കിളിലെ വനിതാ സഹകരണ സംഘത്തിൽ ഒന്നാം സ്ഥാനം നേടിയ ചേലേരി വനിതാ സഹകരണ സംഘത്തിനു അനുമോദനം നൽകി.   

 2024ജനുവരി മുതൽ ഫെബ്രുവരി 12വരെ നടന്ന നിക്ഷേപ സമാഹാരണത്തിൽ തളിപ്പറമ്പ സർക്കിളിലെ വനിതാ സഹകരണ സംഘത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചേലേരി വനിതാ സഹകരണ സംഘത്തിനെ തളിപ്പറമ്പ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് അനുമോദിച്ചു. 

തളിപ്പറമ്പ അസിസ്റ്റന്റ് രജിസ്ട്രാർ വി. സുനിൽകുമാറിൽ നിന്നും സംഘം പ്രസിഡന്റ്‌ സി. ഒ. ശ്യാമള ടീച്ചർ, സംഘം സെക്രട്ടറി വി. വി കമലാക്ഷി എന്നിവർ ഉപഹാരം ഏറ്റു വാങ്ങി.            ചടങ്ങിൽ ഓഫീസ് സുപ്രണ്ട് കെ. എം. സതീഷ് കുമാർ, മുല്ലക്കൊടി യൂണിറ്റ് ഇൻസ്‌പെക്ടർ ബിന്ദു,  തളിപ്പറമ്പ സർക്കിളിലെ വനിത സംഘം പ്രസിഡന്റ്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.


Previous Post Next Post