മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ വാർഷികാഘോഷവും എൻഡോവ്മെന്റ് വിതരണവും നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി പ്രശാന്ത് അധ്യക്ഷനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് കെ.പി റജിലയെ ചടങ്ങിൽ ആദരിച്ചു.
എം.രവി മാസ്റ്റർ ഉപഹാരം നൽകി. വാർഡ് മെമ്പർ എ.പി സുചിത്ര, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കുട്ടികളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രധാന അധ്യാപിക എം.ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.