കണ്ണാടിപ്പറമ്പ് :- കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിച്ചു. കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് റോഡിലൂടെ കടന്നുപോയ ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു.