കുറ്റ്യാട്ടൂർ :- ന്യൂഡൽഹി സ്കൂൾ ഓഫ് പ്ലാനിംഗ് & ആർക്കിടെക്ചറിൽ നിന്നും ലാൻഡ്സ്കേപ് ആർക്കിടെക്ചറിൽ ബിരുദാനന്തര ബിരുദവും മികച്ച പ്രൊജക്ടിനുള്ള ഗോൾഡ് മെഡലും കരസ്‌ഥമാക്കിയ കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശിയായ എം.ശ്രീരാജിനെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ്മെമ്പർ യൂസഫ് പാലക്കലിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങിൽ പി.വി ലക്ഷ്മണൻമാസ്റ്റർ, ഇ.സുഭാഷ്, ടി. ബൈജു, കമൽ എം.കെ, കെ.കെ നാരായണൻ, ദിലീപ് പി.പി എന്നിവർ സംസാരിച്ചു. കുറ്റ്യാട്ടൂർ പഴശ്ശി ചെക്കിക്കാട് സ്വദേശികളായ രമേശൻ - ശ്രീജ ദമ്പതികളുടെ മകനാണ് ശ്രീരാജ്.