പള്ളിപ്പറമ്പ് ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷം ഇന്ന്


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷം ഇന്ന് മാർച്ച്‌ 6 ബുധനാഴ്ച നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനവും അനുമോദനവും നിർവ്വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും.

പ്രീ പ്രൈമറി, അറബിക്, അൽ മാഹിർ സ്കോളർഷിപ്പ് വിതരണവും സർവീസിൽ നിന്നും വിരമിച്ച വത്സല ടീച്ചർ, ജലജകുമാരി ടീച്ചർ, കെ.കെ അബ്ദുൽസലാം മാസ്റ്റർ എന്നിവർക്കുള്ള അനുമോദനവും നടക്കും. വൈകുന്നേരം 6 മണി മുതൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. 8.30 ന് നൗഫൽ മാസ്റ്റർ മയ്യിൽ അവതരിപ്പിക്കുന്ന ഇശൽ നിലാവ് അരങ്ങേറും.

Previous Post Next Post