മയ്യിൽ :- നാട്ടിലെ പാട്ടുകാരേയും ആസ്വാദകരേയും പിന്നണിക്കാരേയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സ്ഥിരം വേദിയായ ‘പാട്ടുപുര’യ്‌ക്ക് തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയത്തിൽ തുടക്കമായി. പാട്ടുപുര ലോഞ്ചിങ് സംഗീതസംവിധായകൻ ഷൈൻ വെങ്കിടങ് നിർവഹിച്ചു. ഗായിക പ്രാർഥന മുഖ്യാതിഥിയായി. കെ.ശരത് കൃഷ്‌ണൻ അധ്യക്ഷനായി. കെ.വൈശാഖ്, പി.കെ രമ്യ എന്നിവർ സംസാരിച്ചു. പാട്ടുസന്ധ്യ അരങ്ങേറി.
ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിലാണ് പ്രാദേശിക പ്രതിഭകൾക്ക് അവസരമൊരുക്കാനുള്ള കൂട്ടായ്‌മ ആരംഭിച്ചത്. പ്രതിമാസ ഒത്തുചേരലുകളിൽ ഗായകർക്ക് പാടാനും സംഗീതമൊരുക്കാനും രചനയ്‌ക്കും പ്രോത്സഹനം നൽകും. പ്രമുഖരായ ഗായകരും സംഗീത സംവിധായകരും കലാരംഗത്തുള്ളവരുമാണ് പ്രതിമാസ ഒത്തുചേരൽ നയിക്കുക.