മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂളിൽ കുട്ടികളുടെ മികവ് അവതരണവും പ്രദർശനവും നടത്തിക്കൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. ബി ആർ സി കോഡിനേറ്റർ സി.കെ രേഷ്മ ഉദ്ഘാടനം ചെയ്തു .സ്കൂൾ ലീഡർ വേദ സുരേഷിന്റെ അധ്യക്ഷത വഹിച്ചു.
കാർത്തിക വി.ബി, ഫാത്തിമ , ശ്രുതിക എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.സി സതി, പിടിഎ പ്രസിഡണ്ട് കെ.വി സുധാകരൻ , ലത.പി എന്നിവർ പങ്കെടുത്തു. അശ്വിക ഷിജു സ്വാഗതവും സ്വരലയ പി.സി നന്ദിയും പറഞ്ഞു.