കുറ്റ്യാട്ടൂർ :- കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ 2023 - 24 വർഷത്തെ വാദ്യശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായ ചിറക്കൽ ശ്രീധര മാരാരെ കുറ്റ്യാട്ടൂർ ശ്രീ മഹാ ശിവക്ഷേത്രം മഹാശിവരാത്രി മഹോത്സവത്തിന്റെ സമാപന ദിനത്തിൽ ആദരിച്ചു.
ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലൻ മാസ്റ്റർ, സെക്രട്ടറി ആർ.വി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.