മയ്യിൽ :- ജനവാസകേന്ദ്രത്തിനരികെയുള്ള തോട്ടിൽ കക്കൂസ് മാലിന്യം ലോറിയിലെത്തിച്ച് തുറന്നു വിട്ടതായി പരാതി. കടൂർ അരയിടത്ത് ചിറക്കു സമീപത്തെ പാടി ഇല്ലത്തിന് മുന്നിലായുള്ള തോട്ടിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ ടാങ്കർ ലോറിയിലാണിതെത്തിച്ചാണ് മാലിന്യം ഒഴുക്കിയതെന്നാണ് സൂചന.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെത്തി മാലിന്യത്തിനു മുകളിൽ ബ്ലീച്ചിങ് പൗഡർ വിതറി. മാലിന്യം തള്ളിയവരെ കണ്ടെത്തി മാലിന്യം നീക്കം ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അരയിടത്തു ചിറ കൈരളി വായനശാല പ്രവർത്തകർ മയ്യിൽ പോലീസിൽ പരാതി നൽകി.