കണ്ണൂർ :- ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിന് മാർച്ച് 25-ന് രാത്രി 12 വരെ അപേക്ഷിക്കാം. ഈ വർഷം ഏപ്രിൽ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് ആണ് അർഹത. ബൂത്ത് ലെവൽ ഓഫീസർ മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻ വി എസ് പി പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം.
നേരത്തെ ജനുവരി ഒന്നിന് 18 വയസ്സ് ആകുന്നവരുടെ അപേക്ഷകളാണ് പരിഗണിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇളവ് നൽകിയത്. തിരുത്തലുകൾ, മരിച്ചവരെ ഒഴിവാക്കൽ, താമസ സ്ഥലം മാറ്റൽ എന്നിവക്കുള്ള അവസരം ശനിയാഴ്ച അവസാനിച്ചിരുന്നു.